കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പാക്കുന്നു

ബംഗളൂരു: ഗോവധ നിരോധനനിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

വിഷയം ഇന്ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ഇതിന് ശേഷം അറിയിക്കും. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഞങ്ങള്‍ ഉറപ്പുനല്‍കിയിരുന്നു- ഗോക്കള്‍ നമ്മുടെ മാതാവാണ്. അവയെ കശാപ്പ് ചെയ്യാന്‍ സമ്മതിക്കില്ല എന്ന്. ബില്‍ നൂറു ശതമാനവും അടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ചിരിക്കും.’ – പ്രഭു ചവാന്‍ പറഞ്ഞു.

നിയമം മുന്‍പു നടപ്പാക്കിയ ഗുജറാത്ത്, യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. പ്രധാന കാര്യം ഇത് ഗോമാതാവിനെ സംരക്ഷിക്കാനുള്ളതാണ് എന്നതാണ്. വ്യത്യസ്തവും സുന്ദരവുമായ നിയമമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

Top