കര്‍ണാടകയില്‍ ബിജെപി ജയിച്ചാല്‍ കര്‍ഷകര്‍ക്ക് അച്ഛാദിന്‍: പ്രധാനമന്ത്രി

narendra-modi

ദാവന്‍ഗരെ: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചാല്‍ കര്‍ഷകര്‍ക്ക് അച്ഛാദിന്‍ (നല്ല ദിവസം) സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു കര്‍ഷകന്റെ മകന്‍ കൂടിയായ യെദ്യൂരപ്പയാണ് ഇനി കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ എത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജ.പിയുടെ മുഖ്യമന്ത്രി സ്ഥാനര്‍ത്ഥിയായ ബി.എസ് യെദ്യൂരപ്പയുടെ 75-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന കര്‍ഷകരുടെ മാഹാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലും ഇതേ അവസ്ഥ തന്നെയാണ് കോണ്‍ഗ്രസിന് സംഭവിക്കുകയെന്നും മോദി പറഞ്ഞു.

Top