കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഫലം രാഷ്ട്രീയപാർട്ടികൾക്ക് നിർണായകം

കർണാടക : സംസ്ഥാനത്തെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതിൽ കർണാടകയിലെ ജനം വിധി എഴുതിത്തുടങ്ങി. രാവിലെ ഏഴു മാണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങളും എത്തി തുടങ്ങും.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ രാഷ്ട്രീയ ഗതി ഏതു രീതിയിലായിരിക്കുമെന്നു വെളിവാക്കുന്നതായിരിക്കും കർണാടകയിലെ തിരഞ്ഞെടുപ്പ്. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിർദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.9 കോടി പേർ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് ആകെ 56,695 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് ന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം–3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Top