സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

sidharammaya

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസ്സ് ജെ ഡി എസുമായി സഖ്യം ചേരാന്‍ സാധ്യതയേറെ. എല്ലാ എം എല്‍ എമാരും ഒപ്പമുണ്ടെന്നും ആരെയും നഷ്ടമായിട്ടില്ലെന്നും,സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്നുമാണ് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ പറയുന്നത്.

ഇതിനിടെ ബി ജെ പിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ വേട്ടയാടുകയാണെന്നും, ഓരോ ദിവസവും വലിയ സമ്മര്‍ദ്ദമാണുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ്സും ജെ ഡി എസും സഖ്യത്തിലാകുന്നതോടെ കേവലഭൂരിപക്ഷത്തിന് സീറ്റുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top