ഭൂരിപക്ഷം തെളിയിക്കുവാനുള്ള സാധ്യത മങ്ങി; യെദിയൂരപ്പ രാജി വെച്ചേക്കുമെന്ന് !

Yeddyurappa

ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന. ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിമൂന്ന് പേജുള്ള രാജിക്കത്ത് യെദിയൂരപ്പയ്ക്കായി ബിജെപി ഓഫീസില്‍ തയ്യാറാക്കിയതായും സൂചനയുണ്ട്.

ഇതിനിടെ യെദിയൂരപ്പയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരുന്നു. യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെ ഭാര്യമാരെ വിളിച്ച് 15 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തുവിടുകയും ചെയ്തിരുന്നു.

കൂടാതെ മുഖ്യമന്ത്രി യെദ്യൂരപ്പയും പണം വാഗ്ദാനം ചെയ്‌തെന്ന അവകാശവാദത്തോടെ കോണ്‍ഗ്രസ് ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ടു. കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിനോടാണ് സംസാരിക്കുന്നത്. താന്‍ കൊച്ചിയിലേക്ക് പോകുകയാണെന്ന് പാട്ടീല്‍ പറയുമ്പോള്‍ തിരിച്ചു വന്നാല്‍ മന്ത്രിസ്ഥാനം തരാമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. തന്റെ കൂടെ 3 എംഎല്‍എമാര്‍ ഉണ്ടെന്നും പാട്ടീല്‍ പറയുന്നുണ്ട്.

Top