എംഎല്‍എമാര്‍ എത്തിയില്ല; കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷിയോഗം വൈകുന്നു

ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ എത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷിയോഗം വൈകുന്നു. രാവിലെ എട്ടുമണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് എത്തിയത്. ലിംഗായത്ത് മേഖലയില്‍ നിന്നുള്ള എംഎല്‍എമാരാണ് എത്താത്തത്.

റോഡിലെ ഗതാഗത തിരക്ക് മൂലമാണ് ഇവര്‍ വൈകുന്നതെന്നാണ് നേതാക്കള്‍ പറയുന്നത്. എത്താത്ത എംഎല്‍എമാര്‍ക്കായി പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് സൂചന. യോഗത്തിനെത്തിയ എംഎല്‍എമാരുടെ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

Top