ബിജെപിയെയും, അമിത് ഷായെയും പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്

Rahul Gandhi

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ബിജെപി ഐ.ടി സെല്‍ തലവനെയും, അബദ്ധത്തില്‍ യെദ്യൂരപ്പ അഴിമതിക്കാരനെന്ന് പറഞ്ഞ അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കര്‍ണാടക തിരഞ്ഞെടുപ്പ് തീയതി ബിജെപിയുടെ ഐ.ടി. സെല്‍ പഖ്യാപിച്ചു. ഇനി നമ്മുടെ രഹസ്യമായ പ്രചാരണ വീഡിയോ കാണാം എന്ന കുറിപ്പ് നല്‍കി അമിത് ഷായുടെ പത്രസമ്മേളനത്തിന്റെ വീഡിയോ രാഹുല്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് പരിഹസിച്ചത്.

യെദ്യൂരപ്പയുടേതാണ് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ എന്ന അമിത്ഷായുടെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശിയ അധ്യക്ഷന്‍ മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Top