കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

-bjp

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പ, ജഗദീഷ് ഷട്ടാര്‍, കെ.എസ്. ഈശ്വരപ്പ എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബിഎസ്.യെദ്യൂരപ്പ ഷികാരിപുര മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഷട്ടാറിന് ഹൂഗ്ലീ ദര്‍വദ് സെന്ററിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. കെ.എസ്. ഈശ്വരപ്പ ഷിമോഗയില്‍ നിന്ന് മത്സരിക്കും. മൂന്ന് വനിതാ സ്ഥാനാര്‍ഥികളും പട്ടികയില്‍ ഇടം നേടി.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹി വച്ച് നടന്ന യോഗത്തിലാണ് പട്ടിക പുറത്തുവിട്ടത്.

Top