കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് ; അമിത് ഷായുടെ വാര്‍ത്താ സമ്മേളനം മാറ്റിവച്ചു

amithshah

ന്യൂഡല്‍ഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് മാധ്യമങ്ങളെ കാണാനിടയില്ലെന്നാണ് സൂചന.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യദ്യൂരപ്പ മാധ്യമങ്ങളെ കണ്ടു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top