Karnataka defers decision on releasing Cauvery water to Tamil Nadu

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം പരാജയം. നദീജല തര്‍ക്കത്തില്‍ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇരു സംസ്ഥാനങ്ങളും ബാധ്യസ്ഥമാണെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി പറഞ്ഞു. കോടതി വിധിക്കപ്പുറം കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും മന്ത്രി അറിയിച്ചു. നദീജല തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരമാണ് യോഗം നടന്നത്.

ഉമാഭാരതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയുമാണ് പങ്കെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായതിനാലാണ് പ്രതിനിധിയെ അയച്ചത്.

Top