കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 നിയന്ത്രണാതീതമാണ് : യെദ്യൂരപ്പ

ബെംഗളുരു: കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 സാഹചര്യം ചെറിയ തോതില്‍ നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. എന്നാല്‍ ജില്ലാ ഭരണാധികാരികളും പോലീസും രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നുണ്ട്. മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി യെദ്യൂരപ്പ വ്യക്തമാക്കി.

കോവിഡ് 19 കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യാത്രകള്‍ നിയന്ത്രിക്കാന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബെംഗളുരുവില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ഉടന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് നല്‍കിയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top