കര്‍ണാടകയിലെ കോളജുകളില്‍ കോവിഡ് വ്യാപനം; മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളില്‍ രോഗം

ബെംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ചന്ദാപുരയിലെ നഴ്‌സിങ് കോളജില്‍ 12 മലയാളി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ധാര്‍വാഡിലെ എസ്ഡിഎം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 281 ആയതായാണ് റിപ്പോര്‍ട്ട്.

വ്യാപനം രൂക്ഷമായതോടെ മെഡിക്കല്‍ കോളജിന് 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി അടയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ധാര്‍വാഡ് ജില്ലാ ഭരണകൂടം കോളജ് സീല്‍ ചെയ്യുകയും കോളജിന്റെ പുറത്തേക്കും അകത്തേക്കുമുള്ള എല്ലാ വഴികളും അടയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

രോഗം ബാധിച്ചവരില്‍ മിക്കവരും രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരാണെന്നാണ് വിവരം. മെഡിക്കല്‍ കോളജില്‍ അടുത്തിടെ നവാഗതര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയാണ് ഇത്തരത്തില്‍ വ്യാപനത്തിന് കാരണമായതെന്നാണ് വിവരം. രണ്ടു മൂന്നു ദിവസം നീണ്ടുനിന്ന പാര്‍ട്ടിയാണ് ക്യാംപസില്‍ അരങ്ങേറിയത്.

Top