മ​അ്ദ​നി​യു​ടെ മോ​ച​നം : കര്‍ണാടക മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് സ​ര്‍​വ​ക​ക്ഷി സം​ഘം

madani

കോഴിക്കോട്: ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയോടുള്ള നീതിനിഷേധവും കേസിന്റെ സ്തംഭനാവസ്ഥയും ബോധ്യപ്പെടുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ സര്‍വകക്ഷി സംഘം സന്ദര്‍ശിക്കുമെന്ന് ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്.

നിലവില്‍ മഅ്ദനിക്കെതിരെയുള്ള കേസിന്റെ വിചാരണ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി ബംഗളൂരുവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനം അനിശ്ചിതാവസ്ഥയിലാണ്. നഗരം വിട്ട് പുറത്തുപോയി വിദഗ്ധ ചികിത്സ തേടാനോ രോഗബാധിതരായ മാതാപിതാക്കളെ സന്ദര്‍ശിക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം.

മഅ്ദനിയെ ആരോഗ്യപരമായി തകര്‍ത്ത് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്, ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-മനുഷ്യാവകാശ-സാമുദായിക രംഗത്തെ പ്രമുഖര്‍ എച്ച്.ഡി. കുമാരസ്വാമിയെയും ഉപമുഖ്യമന്ത്രി പരമേശ്വരപ്പയെയും സന്ദര്‍ശിക്കുന്നത്.Related posts

Back to top