കര്‍ണാടക മന്ത്രി സഭാ വികസനം നളെ; പത്ത് വിമത എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ബംഗ്ലുരൂ: ഉപതെരഞ്ഞെടുപ്പ് ജയിച്ച് പത്ത് വിമത എംഎല്‍എമാര്‍ മാത്രം സത്യപ്രതിജ്ഞ ചെയ്ത് കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം നാളെ നടക്കും.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13 മന്ത്രിമാരുണ്ടാകും എന്നാണ് യെദിയൂരപ്പ നേരത്തെ അറിയിച്ചിരുന്നത്. പാര്‍ട്ടി എംഎല്‍എമാരില്‍ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു.

തുടര്‍ന്നാണ് വിമതരെ മാത്രം ഉള്‍പ്പെടുത്താനുളള തീരുമാനം. ബാക്കിയുളളവരുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിക്ക് യെദിയൂരപ്പ മന്ത്രിസ്ഥാനം ഉറപ്പുനല്‍കി. ഉപമുഖ്യമന്ത്രിമാരില്‍ മാറ്റമുണ്ടാവില്ല.

Top