120 അടി ഉയരമുള്ള സ്വാമി വിവേകാനന്ദന്റെ പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി മാതൃകയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നിര്‍മിക്കാനൊരുങ്ങി കര്‍ണാടക.

ബംഗളൂരുവിന് പുറത്തുള്ള ജിഗനയിലെ മുത്യാല മടവു വെള്ളച്ചാട്ടത്തിന് സമീപമാണ് 120 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്.

വിനോദ സഞ്ചാരമേഖലയിലെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിവേകാനന്‍ന്റെ പ്രതിമ നിര്‍മിക്കുന്നതെന്ന് മന്ത്രി വി. സോമണ്ണ അറിയിച്ചു.

Top