കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

BN VIJAKUMAR

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ജയനഗറില്‍ നിന്ന് വീണ്ടും ജനവിധി തേടുകയായിരുന്നു അദ്ദേഹം. ഇന്നലെ പ്രചരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1990ലാണ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ജയനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം രണ്ടു തവണ ജയിച്ച് നിയമസഭയിലെത്തി. പാര്‍ട്ടിയുടെ ബംഗളൂരു സിറ്റി ജനറല്‍ സെക്രട്ടറി പദവി 12 വര്‍ഷത്തോളം അദ്ദേഹം വഹിച്ചിരുന്നു. അവിവാഹിതനാണ്.

Top