കര്‍ണാടകയിലെ ബിജെപി ‘രക്തസാക്ഷി’ജീവനോടെ ഉഡുപ്പിയില്‍

bjp karnataka

ബംഗളൂരു: കര്‍ണാടക ഭരണത്തിനു കീഴില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ രക്തസാക്ഷിയായെന്ന് കാണിച്ച് പുറത്തിറക്കിയ പട്ടികയിലുള്ള അശോക് പൂജാരെ ഇപ്പോഴും ഉഡുപ്പിയില്‍ തന്നെ. സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ട 23 ബിജെപിക്കാരില്‍ ഒരാളായി പാര്‍ട്ടി ചേര്‍ത്തിരിക്കുന്നു പൂജാരയെയും.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ജിഹാദി ശക്തികള്‍ പിടിമുറുക്കിയിരിക്കുകയാണെന്നും അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ 23 പ്രവര്‍ത്തകരെ ജിഹാദികള്‍ കൊന്നൊടുക്കിയെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉഡുപ്പി എം.പി ശോഭ കരന്തല്‍ജെ ആഭ്യന്തര മന്ത്രാലയത്തിന് ഈ 23 പേരുടെ പട്ടിക സഹിതം കത്തയക്കുകയും ചെയ്തിരുന്നു. ഉഡുപ്പിയിലെ ബജ്‌രംഗ്ദല്‍, ബി.ജെ.പി പ്രവര്‍ത്തകനാണ് അശോക് പൂജാരെ.

കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളാണ് പൂജാരയെ ഉഡുപ്പിയില്‍ കണ്ടെത്തിയത്. 2015ല്‍ താന്‍ അക്രമത്തിന് ഇരയായിരുന്നുവെന്നും 15 ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നുവെന്ന് അശോക് പൂജാരെ പറഞ്ഞു. വിവാഹ വീടുകളില്‍ ബാന്റ് കൊട്ടുന്ന ജോലി ചെയ്തു വരുന്ന പൂജാരെ ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അക്രമത്തിനിരയായത്.

Top