ബംഗളൂരു: നടന്‍ പ്രകാശ് രാജിനും, എംഎല്‍എ ജിഗ്നേഷ് മേവാനിക്കുമെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. പ്രധാനമന്ത്രി മോദിക്കും കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയ്ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയത്.
ബംഗളൂരില്‍ നടന്ന പൊതു ചടങ്ങില്‍ പ്രധാനമന്ത്രി കോര്‍പ്പറേറ്റ് സെയില്‍സ്മാനാണെന്നും കള്ളനാണെന്നും ജിഗ്നേഷ് മേവാനി വിളിച്ചിരുന്നതായാണ് പരാതിയിലെ ആരോപണം. കൂടാതെ നടന്‍ പ്രകാശ് രാജും പ്രധാനമന്ത്രിയേയും യെദ്യൂരപ്പയേയും പല പരിപാടികളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും ബി.ജെ.പി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മെയ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് എല്ലാ പാര്‍ട്ടികളും സംഘടിപ്പിക്കുന്നത്. മെയ്15 നാണ് ഫലപ്രഖ്യാപനം.