കോവിഡ് ;ബെംഗളൂരുവിലെ തീവ്രവ്യാപന മേഖലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

ബെംഗളൂരു: ബെംഗളൂരുവിലെ കോവിഡ് തീവ്രവ്യാപന മേഖലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബെംഗളൂരുവില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.ഒരാഴ്ചയായി പുതുതായി കോവിഡ്‌സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നത്.

കെ ആര്‍ മാര്‍ക്കറ്റ്, വി വി പുര, സിദ്ധാപുര കലാശിപാളയം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുക. ഇവിടേക്കുള്ള ഇട റോഡുകളും വഴികളും ബെംഗളൂരു കോര്‍പറേഷന്‍ സീല്‍ ചെയ്യും.

ബെംഗളൂരുവില്‍ നിലവിലുള്ള 279 കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിസരപ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കോവിഡ് രോഗികളെ നേരത്തെ തന്നെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കുകയാണ്. ബെംഗളൂരുവിലെ 198 വാര്‍ഡുകളിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. പനിയും ചുമയുമായി എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.

Top