കര്‍ണാടകയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

tiger census

മച്ചൂര്‍: കര്‍ണാടകയില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

കര്‍ണാടകയിലെ മച്ചൂര്‍ കാട്ടുനായ്ക്ക കോളനിയില്‍ കുള്ളനെന്നയാളെയാണ് കടുവ കടിച്ചു കൊന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലായിരുന്നു സംഭവം നടന്നത്.

നാല് ദിവസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് ഇയാള്‍. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുളിച്ചോട്ടില്‍ ചിന്നപ്പ(37) ആണ് കൊല്ലപ്പെട്ടത്.

Top