കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ; തിയതി പ്രഖ്യാപിച്ചു

election

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മേയ് 12നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്. തിയതികള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതായി കമ്മീഷന്‍ അറിയിച്ചു.

പ്രചാരണകാലത്ത് ഹരിതച്ചട്ടം നടപ്പിലാക്കും. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.

ഇംഗ്ലീഷിലും കന്നഡയിലും ഇലക്ഷന്‍ കാര്‍ഡ് നല്‍കും. കര്‍ണാടകത്തില്‍ 4.96 കോടി വോട്ടര്‍മാരാണുള്ളത്. എല്ലാ മണ്ഡലത്തിലും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കുമെന്നും ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

Top