കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ട്വിറ്ററില്‍ മോദി താരമായി

modi

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിലെത്തിയത് 30 ലക്ഷത്തിലധികം ട്വീറ്റുകളെന്ന് കണക്കുകള്‍. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെയുള്ള ട്വീറ്റുകളുടെ കണക്കെടുത്താല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപിയാണ്. ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പരാമര്‍ശിച്ച പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.

twitter

ഏപ്രില്‍ 25നും മെയ് 15നുമിടയ്ക്ക് ട്വീറ്റ് ചെയ്യപ്പെട്ടവയില്‍ 51 ശതമാനവും ബിജെപിക്ക് വേണ്ടിയുള്ളതായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയത് കോണ്‍ഗ്രസാണ്. 42 ശതമാനം ട്വീറ്റുകളാണ് കോണ്‍ഗ്രസിന് വേണ്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ജെഡിഎസ് 7 ശതമാനം നേടി.

നരേന്ദ്രമോദിയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാലയളവിനുള്ളില്‍ ട്വിറ്ററില്‍ ഏറ്റവുമധികം പേര് പരാമര്‍ശിക്കപ്പെട്ട നേതാവ്. സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലെത്തിയത് സിദ്ധരാമയ്യ ആണെന്നും ട്വിറ്റര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top