രണ്ട് എംഎല്‍എഎമാര്‍ എത്തിയില്ല; ജെഡിഎസ് വിളിച്ച നിയമസഭ കക്ഷിയോഗം വൈകുന്നു

JDS

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം എത്തിയതിനു പിന്നാലെ ജെഡിഎസ് വിളിച്ച നിയമസഭ കക്ഷിയോഗം വൈകുന്നു. രണ്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്താത്തതാണ് യോഗം വൈകുവാനുള്ള കാരണം. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍.

എംഎല്‍എമാര്‍ എത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷിയോഗവും വൈകിയിരിക്കുകയാണ്. രാവിലെ എട്ടുമണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗത്തിലേക്ക് 66 എംഎല്‍എമാര്‍ മാത്രമാണ് എത്തിയത്. എത്താത്ത എംഎല്‍എമാര്‍ക്കായി പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് സൂചന.

Top