ജൂണ്‍ ഒന്നിന് ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും തുറക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കത്തയച്ചു.

‘തുറക്കുന്നതിന് ഒരുപാട് അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് കാത്തിരുന്നു കാണാം. അനുമതി ലഭിച്ചാല്‍ ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും.’-യെദ്യൂരപ്പ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ജൂണില്‍ തുറക്കാനാവുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി നേരത്തേ, പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്തിയും ശുചിത്വത്തിന് പ്രാധാന്യം നല്‍കിയുമായിരിക്കും ആരാധനാലയങ്ങള്‍ തുറക്കുകയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് മാര്‍ച്ച് 22 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രാബല്യത്തിലായതോടെ ആരാധനാലയങ്ങള്‍ ഉള്‍പെടെ ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

Top