ബെംഗളൂരു- ഹൊസൂര്‍ മെട്രോ പാത നിര്‍മ്മിക്കാൻ കര്‍ണാടക അനുമതി നൽകി

കര്‍ണാടക : ബെംഗളൂരു- ഹൊസൂര്‍ യാത്രാദൈര്‍ഘ്യം കുറയ്ക്കുന്ന ‘നമ്മ മെട്രോ’ പാത നിര്‍ദേശത്തിന് അനുമതി. ബൊമ്മസന്ദ്രയില്‍ നിന്ന് ഹൊസൂര്‍ വരെ 20.5 കിലോമീറ്റര്‍ ആണ് പുതിയ പാത. ഇലക്‌ട്രോണിക് സിറ്റി വഴിയാണ് ലൈന്‍ കടന്നുപോകുക. ഇതില്‍ 11.7 കിലോമീറ്റര്‍ കര്‍ണാടക പരിധിയിലാണ്. നമ്മ മെട്രോ ആര്‍വി റോഡ്- ബൊമ്മസന്ദ്ര ലൈന്‍ തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് നീട്ടുക.

പാതയുടെ സാധ്യതാപഠനം തമിഴ്നാട് സര്‍ക്കാര്‍ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മെട്രോ പാതയ്ക്ക് അംഗീകാരം നല്‍കിയത്. സംസ്ഥാന അതിര്‍ത്തി കടന്ന് പാത നിര്‍മിക്കുന്നതിന് 2017ല്‍ രൂപം നല്‍കിയ മെട്രോ റെയില്‍ നയം അനുവദിക്കുന്നുണ്ട്. ആര്‍വി റോഡ്- ബൊമ്മസന്ദ്ര നമ്മ മെട്രോ പാത നിര്‍മാണം 2024ല്‍ പൂര്‍ത്തിയാകും വിധമാണ് നിലവില്‍ പണി പുരോഗമിക്കുന്നത്.

Top