കര്‍ണാടകയില്‍ കഞ്ചാവുമായി മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

cannabis-seized

കര്‍ണാടക: കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസില്‍ വെച്ച് കഞ്ചാവുമായി മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശി പെരുവം പറമ്പില്‍ കിഷോര്‍ കുമാ(26)റാണ് പിടിയിലായത്.

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.

Top