ധീ- സന്തോഷ് നാരായണന്‍ കൂട്ടുകെട്ട് വീണ്ടും; ‘കര്‍ണന്‍’ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ധീയും അറിവും ചേര്‍ന്ന് ആലപിച്ച എന്‍ജോയ് എന്‍ജാമി നവമാധ്യമങ്ങളില്‍ ട്രെന്റിങ്ങിലാണ്. സന്തോഷ് നാരായണന്‍ നിര്‍മിച്ച മ്യൂസിക്കല്‍ ആല്‍ബം അവതരണത്തിലും അര്‍ഥതലങ്ങളിലും ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ, ധനുഷിന്റെ കര്‍ണന്‍ ചിത്രത്തിലൂടെ ധീ- സന്തോഷ് നാരായണന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ‘ഉട്രാദീങ്ക’ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോയിലും ധീയുടെ സാന്നിധ്യമുണ്ട്. സന്തോഷ് നാരായണനും മകളും ഗായികയുമായ ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. കര്‍ണന്‍ ചിത്രത്തിന്റെ സംവിധായകന്‍ മാരി സെല്‍വരാജാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

ധനുഷിന്റെ നായികയായി രജിഷ വിജയനും കൂടാതെ, യോഗി ബാബു, നടരാജ്, ലാല്‍ എന്നിവരും അണിനിരക്കുന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് കലൈപുലി എസ്. തനുവാണ്. ആശിര്‍വാദ് സിനിമാസാണ് കര്‍ണന്‍ ചിത്രത്തെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. അടുത്ത മാസം ഒമ്പതിനാണ് റിലീസ്.

 

Top