ധനുഷ് നായകനാകുന്ന ‘കർണന്റെ’ പുതിയ പോസ്റ്റർ പുറത്ത്

മാരി സെല്‍വരാജിന്റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ചിത്രം ‘കർണന്റെ’ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. കയ്യിൽ വാളുമായി കുതിരപ്പുറത്തിരിക്കുന്ന ധനുഷാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ പട്ടാളക്കാർ അണിനിരന്ന് നിൽക്കുന്നതും കാണാം. മലയാള താരം രജിഷ വിജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ കർണ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.

ഡിസംബറിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതീയതയുടെ തീക്ഷ്‍ണ രാഷ്ട്രീയം പറഞ്ഞ ‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്.

Top