‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗി’ന്റെ ടീസർ പുറത്തിറങ്ങി

ര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗി’ന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്. ശരത് ജി മോഹന്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി ത്രില്ലര്‍ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്.

സെവന്‍ത് ഡേ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് ഏറെ പ്രശസ്തമാക്കിയ വാചകമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ ആ പേരിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ അദ്ദേഹം തന്നെ പുറത്തിറക്കിയത് പ്രേക്ഷകര്‍ക്കും കൗതുകമായി. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രത്തിന്റെ നിർമ്മാണം. യുവനടന്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ്ങില്‍ ഇന്ദ്രന്‍സ്, നന്ദു, ജോയി മാത്യു, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ് രാജ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബിജുക്കുട്ടന്‍, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ രഞ്ജിന്‍ രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും, എഡിറ്റിങ് റെക്‌സണ്‍ ജോസഫുമാണ് നിർവ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍,ശരത് ജി മോഹന്‍ തുടങ്ങിയവര്‍ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്.

Top