വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടി; തീരുമാനം സ്പീക്കറുടേത്, കോടതിക്ക് ഇടപെടാനാവില്ലെന്നും…

supreame court

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ട് കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍. ഹര്‍ജിയിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ച് സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തീരുമാനം അറിയിച്ചിരിക്കുന്നത്.

രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തില്‍പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്കായി കോടതിയില്‍ ഹാജരായത്.

Top