കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഹോട്ടലില്‍ യോഗാഭ്യാസവുമായി എംഎല്‍എമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ അതൊന്നും തങ്ങളെ ബാധിക്കുന്നേയില്ലെന്ന ഭാവത്തിലാണ് മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍.

ചാക്കിട്ടുപിടുത്തമാണോ വേലിചാട്ടമാണോ അതോ അധികാരക്കൊതിയാണോ എംഎല്‍എമാരുടെ രാജിക്ക് പിന്നിലെന്ന ചോദ്യങ്ങള്‍ നാലുപാടും ഉയരുമ്പോഴും ഹോട്ടലില്‍ ഹാപ്പിയായി കഴിയുന്ന എംഎല്‍എമാരുടെ പുറത്ത് വന്ന ചിത്രങ്ങള്‍ വൈറലാവുകയാണ്. മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷാണ് യോഗ ചെയ്യുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

Top