കര്‍ണാടക വിഷയം; ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് എംപിമാര്‍

ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തില്‍ കോണ്‍ഗ്രസ്സ് ലോക്‌സഭയില്‍ അടിയന്തിര ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും അവതരണാനുമതി നിഷേധിക്കപ്പെടുകയും ചെയ്തതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.

നേരത്തേ, സഭ സമ്മേളിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജ്യസഭയിലും പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top