കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി പിരിച്ചുവിട്ടു

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി പിരിച്ചുവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായ അഴിച്ചുപണി വേണമെന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലും കൂടിയാണ് നടപടി. അതേസമയം, നിലവിലെ പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ ബി. ഖാന്ദ്രെ എന്നിവര്‍ക്ക് പദവിയില്‍ തുടരാമെന്നും എഐസിസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷന്‍ ബേഗിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി എഐസിസി ശരിവെച്ചത്.

Top