തന്റെ ആദ്യ കിരീടം സ്വന്തമാക്കി ടെന്നീസ് താരം കര്‍മന്‍ കൗര്‍ തണ്ടി

karman

രിയറിലെ ആദ്യ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടെന്നീസ് താരം കര്‍മന്‍ കൗര്‍ തണ്ടി. ഐടിഎഫ് 25ഗ പ്രൂഡന്‍ഷ്യല്‍ ഹോങ്കോംഗ് കപ്പിലാണ് താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 185ാം സ്ഥാനത്തുള്ള ജിയജിംഗ് ലൂവിനെയാണ് തണ്ടി 6-1, 6-2 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയത്.

നിലവില്‍ ലോക റാങ്കിംഗില്‍ 261ാം സ്ഥാനത്തുള്ള തണ്ടി ഇന്ത്യയിലെ മികച്ച രണ്ടാം റാങ്കുകാരിയാണ്. 16ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച താരം ഇതിനു മുമ്പ് നാല് ഫൈനലുകള്‍ കളിച്ചിട്ടുണ്ടെങ്കിലും പലതിലും പൊരുതിയാണ് തോറ്റത്. ഇന്ത്യയുടെ ഭാവി താരമെന്നാണ് ഈ 18 വയസ്സുകാരിയെ വിലയിരുത്തുന്നത്.

Top