കര്‍ക്കിടക മാസ പൂജ; ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനാനുമതി

പത്തനംതിട്ട: ശബരിമലയില്‍ കര്‍ക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.

48 മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. നിലക്കലില്‍ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കര്‍ക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.

 

Top