കരിപ്പൂര്‍ വിമാന ദുരന്തം ; ബാഗേജുകള്‍ തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പെട്ടവരുടെ ബാഗേജുകള്‍ തിരിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. യുകെയില്‍ നിന്നുള്ള കെന്യോണ്‍ എന്ന കമ്പനിയാണ് അവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

വിമാന യാത്രക്കാര്‍ കൈവശവും കാര്‍ഗോയിലുമായി കൊണ്ടു വന്ന വസ്തുക്കളാണ് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വിദഗ്ദരായ യുകെ കമ്പനി കെന്യോണ്‍ രാവിലെ ഏഴു മണി മുതലാണ് കരിപ്പൂരില്‍ പരിശോധന ആരംഭിച്ചത്. വിമാനത്തിന്റെ വാലറ്റം മുതല്‍ നടുഭാഗവും കഴിഞ്ഞു നില്‍ക്കുന്നതാണ് കാര്‍ഗോ മേഖല. വിമാനം പൊളിച്ച് മാത്രമേ ഇവിടെക്ക് കടക്കാനാവൂ. ഇതിനായി ഇരുപതംഗ സംഘം ശ്രമം തുടങ്ങി.

യാത്രക്കാരുടെ 235 ബാഗുകളാണ് എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഉണ്ടായിരുന്നത്. ഇതിന് പുറമേ വിവിധ കാര്‍ഗോ കമ്പനികള്‍ ദുബായില്‍ നിന്ന് കൊണ്ടു വന്ന ബാഗേജുകളുമുണ്ട്. പലതും പെരുമഴയില്‍ കുതിര്‍ന്ന നിലയിലാണ്.

Top