കരിപ്പൂര്‍-മുംബൈ ഇന്‍ഡിഗോ സര്‍വീസുകള്‍ സെപ്റ്റംബര്‍ 10ന്

കരിപ്പുര്‍: കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്കുളള ഇന്‍ഡിഗോ എയറിന്റെ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 10ന് ആരംഭിക്കും. ബുധനാഴ്ച ഹൈദരാബാദ് സര്‍വീസ് തുടങ്ങിയതിനു പിന്നാലെയാണ് ഇന്‍ഡിഗോ മുംബൈ സര്‍വീസ് തുടങ്ങുന്നത്. ആഭ്യന്തര സെക്ടറില്‍ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് യാത്രക്കാര്‍ വര്‍ധിച്ചതോടെയാണ് ഈ തീരുമാനം.

ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തില്‍ 64 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്. തിരിച്ച് ഹൈദരാബാദിലേക്ക് 65 യാത്രക്കാരുമായി വിമാനം മടങ്ങി. ഞായര്‍, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് ഇന്‍ഡിഗോ കരിപ്പൂര്‍-ഹൈദരാബാദ് സെക്ടറില്‍ സര്‍വീസ് നടത്തുന്നത്.

Top