കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയില്‍. അര്‍ജുന്‍ ആയങ്കി, ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയതായി കരുതുന്ന രണ്ട് പേരാണ് കസ്റ്റഡിയിലായത്.

പാനൂര്‍ സ്വദേശികളായ അജ്മല്‍, സുഹൃത്ത് ആഷിഖ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പാനൂര്‍ സ്വദേശിനി ഷക്കീനയുടെ മകനാണ് അജ്മല്‍. ഷക്കീനയെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അര്‍ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് ഷക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണെന്ന് കണ്ടെത്തിയിരുന്നു.

കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. ഷാഫിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൊടി സുനി അടക്കമുള്ളവരെ കസ്റ്റംസ് ചോദ്യം ചെയ്യുക.

Top