കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റംസിന് നല്‍കും

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച വാഹനം പൊലീസ് ഇന്ന് കസ്റ്റംസിന് വിട്ടു നല്‍കും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് യൂണിറ്റ് വാഹനം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പരിയാരം പൊലീസില്‍ അപേക്ഷ നല്‍കിയിരുന്നു.

കഴിഞ്ഞ മാസം 27 നാണ് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കെ എല്‍ 13 എ ആര്‍ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ പരിയാരം പൊലീസ് സ്റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്.

 

Top