കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ക്വട്ടേഷന്‍ സംഘത്തെ വരുന്ന ആഴ്ച കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങും. കേസിലെ ഇവരുടെ പങ്ക് അറിയുന്നതിന് വേണ്ടിയാണിത്. കോടതി നിര്‍ദേശം ഉണ്ടെങ്കിലും അര്‍ജുന്‍ ആയങ്കിയെ ഉടന്‍ ചോദ്യം ചെയ്യില്ല.

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനായ കൊടുവള്ളി സ്വദേശി സൂഫിയാനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. അതുകൊണ്ടുതന്നെ രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലുള്ള കൊടുവള്ളി, ചെര്‍പ്പുളശ്ശേരി ക്വട്ടേഷന്‍ സംഘത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. അടുത്തയാഴ്ച ഇതുസംബന്ധിച്ചുള്ള അപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിക്കും.

 

 

Top