കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; പ്രതി മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായങ്ങള്‍ ലഭിച്ചെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.

ഇതിനിടെ തനിക്ക് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ ഫേസ്ബുക്കിലൂടെ മാത്രമാണ് പരിചയം. ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ കഥകള്‍ മെനയുകയാണ്. വീട്ടില്‍ നിന്നും പിടിച്ചെടുത്തത് അനിയത്തിയുടെ ലാപ്‌ടോപ്പാണെന്നും മുഹമ്മദ് ഷാഫി പ്രതികരിച്ചു.

 

Top