കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ജാമ്യാപേക്ഷയുമായി അര്‍ജുന്‍ ആയങ്കി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മറ്റൊരു പ്രതി മുഹമ്മദ് ഷെഫീക്ക് ഇന്നലെ ജാമ്യാപേക്ഷ നല്‍കി.

തനിക്ക് എതിരെ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചാണ് രേഖകള്‍ എഴുതിവാങ്ങിയതെന്ന് അര്‍ജുന്‍ ആയങ്കി പറയുന്നു. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയിലാണ് അര്‍ജുന്‍ ആയങ്കിയുടെ ആരോപണം.

അതേസമയം സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസില്‍ ഹാജരാകും. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ഷാഫിയെ ചോദ്യം ചെയ്യും. ഇന്നലെ ഹാജരാകാനാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്ന് ഹാജരായേക്കില്ലെന്നുള്ള രീതിയിലും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ചയായിരിക്കും ഹാജരാകുക. ഇന്ന് 11 മണി വരെയാണ് ഹാജരാകാന്‍ ഷാഫിക്ക് സമയം നല്‍കിയിരിക്കുന്നത്.

 

Top