കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. അര്‍ജുന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തു. അര്‍ജുന്‍ ആയങ്കിയ്ക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു.

പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കും. സ്വര്‍ണ്ണം കടത്തുന്നവരെ തട്ടികൊണ്ടുപോകുന്നതില്‍ പങ്കാളിയാണ് അര്‍ജുന്‍ ആയങ്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വര്‍ണ്ണക്കടത്ത് നടത്തി. സ്വര്‍ണക്കടത്ത് അന്വേഷണവുമായി അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വാദിച്ചു.

ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറുകളിലൊന്ന് അര്‍ജുന്‍ ആയങ്കി വാടകയ്‌ക്കെടുത്തതാണ്. കാസര്‍കോട് സ്വദേശി വികാസിന്റെ കാര്‍ 2 ലക്ഷം രൂപ ലീസിനെടുത്തത് അര്‍ജുന്‍. കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു. ഈ പണം നിയമ വിരുദ്ധമായി ഉണ്ടാക്കിയതെന്നും അര്‍ജുന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് വാദിച്ചു.

 

Top