കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അജ്മലിനെ കോടതിയില്‍ ഹാജരാക്കി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അജ്മലിനെ കോടതിയില്‍ ഹാജരാക്കി. മുഹമ്മദ് എന്ന പേരില്‍ ഒന്നാം പ്രതി ഷഫീക്കുമായി ബന്ധപ്പെട്ടിരുന്നത് അജ്മല്‍ ആണെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശത്തുള്ള സലീമിനെ ഷെഫീഖിന് പരിചയപ്പെടുത്തിയതും അജ്മലാണെന്നും കസ്റ്റംസ് പറയുന്നു. അജ്മല്‍ അന്വേഷണവുമായി സഹകരിച്ചുവെന്നും നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിദേശത്തുള്ള മുഖ്യപ്രതി സലീമിനെ കേരളത്തില്‍ എത്തിക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങിയിട്ടുണ്ട്. മുഹമ്മദ് ഷഫീക്കിന് സ്വര്‍ണം ഏര്‍പ്പെടുത്തി നല്‍കിയത് സലിമാണെന്നും കസ്റ്റംസ് പറയുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളിയായ അജ്മലിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

 

Top