കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കേന്ദ്രമന്ത്രിയുടെ ശാസന

കരിപ്പൂര്‍ : വിമാനത്താവളത്തില്‍ വെച്ച് കാണാതിരുന്നതിന് ഡയറക്ടറോട് രോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവുവിനെയാണ് മന്ത്രി ശാസിച്ചത്. നിവേദക സംഘത്തോടൊപ്പം മന്ത്രിയെ കാണുന്നതിനിടെയായിരുന്നു പരസ്യ പ്രതികരണം.

ഔദ്യോഗികമായി അറിയിക്കാതെ കാണാനെത്തിയത് എന്തിനാണെന്നും വിമാനത്താവളത്തില്‍ എത്തുന്ന വിവരം അറിഞ്ഞില്ലെങ്കില്‍ അത് ഭരണപരമായ വീഴ്ചയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ സംഘത്തോടൊപ്പം എത്തിയതായിരുന്നു എയര്‍പോര്‍ട്ട് ഡയറക്ടര്‍.

Top