ബാഗേജ് മോഷണം ; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്

KARIPPUR-AIRPORT

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയ യാത്രക്കാരന് ഖത്തര്‍ എയര്‍വേയ്‌സ് 1.10 ലക്ഷം നഷ്ടപരിഹാരം നല്‍കി മാതൃകയായി. ഫെബ്രുവരി 24നാണ് കോഴിക്കോട് പൊന്നാനി സ്വദേശിയായ ഡോ. അനീസ് അറയ്ക്കലിന്റെ ബാഗേജില്‍ നിന്നും സാധനങ്ങള്‍ മോഷ്ണം പോയത്.

അനീസ് വീട്ടിലെത്തി ബാഗേജ് പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് സംഭവം വിശദമായി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഉത്തരവാദിത്വം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കാന്‍ എയര്‍വേയ്‌സ് തീരുമാനിക്കുകയായിരുന്നു.

ബാഗേജില്‍ നിന്നും വില കൂടിയ അഞ്ചു ബ്രാന്‍ഡഡ് വാച്ചുകള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയായിരുന്നു മോഷണം പോയത്. നമ്പര്‍ ലോക്ക് ഉള്ള ബാഗേജ് ഉള്‍പ്പെടെ രണ്ട് ബാഗേജുകളും തുറന്ന് പരിശോധിച്ച നിലയിലായിരുന്നു. ഒരു ബാഗേജില്‍ നിന്ന് മറ്റൊരാളുടെ വസ്ത്രവും കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കമ്പനിക്ക് പരാതി നല്‍കിയത്.

Top