കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒളിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നു യാത്രക്കാരില്‍നിന്നാണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്നരക്കിലോ സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം കണ്ടെത്തിയത്.

Top