കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട ; 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. മിശ്രിതമാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച 336 ഗ്രാം സ്വര്‍ണവും 230 ഗ്രാം സ്വര്‍ണമാലയുമാണ് പിടിച്ചത്.

Top