കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വെയില്‍ ഉരസി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റണ്‍വെയില്‍ ഉരസി വന്‍ ദുരന്തം ഒഴിവായി. ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 382 വിമാനത്തിന്റെ പുറകുവശം ലാന്റിങിനിടെ റണ്‍വേയില്‍ ഉരസുകയായിരുന്നു.

180 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Top