കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി; ഇന്ന് ആശുപത്രിവിടും

മലപ്പുറം: കോവിഡ് സ്ഥിരീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും.

ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരുടെ കോവിഡ് പരിശോധനാഫലം നേരത്തെ തന്നെ നെഗറ്റീവായിരുന്നു. ഈ മാസം 13 നാണ് കരിപ്പൂര്‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹത്തിന് ചികിത്സ നല്‍കിയിരുന്നത്.

അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്നനീലഗിരി സ്വദേശിയായ 33 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ കുവൈറ്റില്‍ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്.

ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും ക്രശന പരിശോധന നടത്തും.

കോവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അര മണിക്കൂറില്‍ കണ്ടൈന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് നിര്‍ദ്ദേശം.

Top